franco

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി. 7 ന് പ്രോസിക്യൂഷൻ മറുപടി പറയും. കഴിഞ്ഞ ദിവസം കുറ്റപത്രത്തിലുള്ള ഒരു കന്യാസ്ത്രീയുടെ മൊഴിപ്പകർപ്പ് പുറത്ത് പോയതിന് എതിരെ പ്രതിഭാഗം ഹർജി നൽകിയിരുന്നു. തുടർന്ന് പ്രതിഭാഗം രഹസ്യവിചാരണ ആവശ്യപ്പെടുകയും കോടതി അംഗീകരിക്കുകയും ചെയ്തു. മാദ്ധ്യമങ്ങൾക്ക് കേസ് വിവരം നൽകുന്നതിൽ നിന്ന് വിലക്കുക, മൊഴിപ്പകർപ്പ് ചോർന്നത് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രതിയുടെ ഹർജിയിലും കോടതി പിന്നീട് വാദം കേൾക്കും.