കോട്ടയം: കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ആർ. അനിൽകുമാർ പതാക ഉയർത്തും. തുടർന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറർ എൻ.പി. പ്രമോദ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ.വി. റസൽ, ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.അനീഷ് ലാൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി.മാന്നാത്ത് എന്നിവർ സംസാരിക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് 'ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ പോരാട്ടങ്ങളും ' എന്ന വിഷയത്തിൽ ഡോ.എ.സമ്പത്ത് പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.