ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 1688-ാം നമ്പർ ഇത്തിത്താനം കിഴക്ക് ശാഖയിൽ ഭവനസമർപ്പണം ഇന്ന് വൈകുന്നേരം 4ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ഗുരുസാഗരം പുരുഷസ്വയം സഹായ സംഘം പീച്ചാങ്കേരിൽ സിനോഷിനാണ് വീട് നിർമ്മിച്ചു നല്കുന്നത്. ഭവനസമർപ്പണവും ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് എ.എസ് സലീം അദ്ധ്യക്ഷത വഹിക്കും. കോൺട്രാക്ടർമാരായ ശാന്തപ്പൻ മരോട്ടിക്കുളം, വിഷ്ണു മാത്തംപറമ്പിൽ, സുഭാഷ് പങ്ങാളിപ്പറമ്പിൽ എന്നിവരെ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദരിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ സംഘടനാ സന്ദേശം നല്കും. യോഗം ബോർഡ് മെമ്പർ എൻ. നടേശൻ, യൂണിയൻ കൗൺസിലർമാരായ അജയകുമാർ, പി.എൻ. പ്രതാപൻ, പി.ബി. രാജീവ്, സി.ജി. രമേശ്, സാലിച്ചൻ, സുഭാഷ്, ശാഖാ വൈസ് പ്രസിഡന്റ് കിരൺ ഷിബു, ശാഖാ യൂണിയൻ കമ്മിറ്റിയംഗം പി.ആർ. ബാബു, രാജമ്മ ടീച്ചർ, യൂത്ത്മൂവ്‌മെന്റ് അനിൽ കണ്ണാടി, വൈദിക സമിതി പ്രസിഡന്റ് ഷിബു ശാന്തികൾ, സൈബർസേന കൺവീനർ മനോജ്, വനിതാസംഘം പ്രസിഡന്റ് വിജയമ്മ കൃഷ്ണൻ, വനിതാസംഘം സെക്രട്ടറി രാധാമണി ബാബു, ഗുരുസാഗരം ജോയിന്റ് കൺവീനർ ആരോമൽ ഭാസ്‌ക്കരൻ എന്നിവർ പങ്കെടുക്കും. ഗുരുസാഗരം കൺവീനർ പി.എം സുഭാഷ് സ്വാഗതവും ശാഖാ സെക്രട്ടറി സി.ജി സുനിൽ നന്ദിയും പറയും.