കോട്ടയം: കേരള ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് വെൽഫെയർ ഫണ്ടിൽ നിന്നും കുടിശിക നോട്ടീസ് അയക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു. ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ തോമസുകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജനറൽ സെക്രട്ടറി എം.കെ.എൻ പണിക്കർ, ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ വി.എ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി അബ്ലുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.