ss

കോവളം: എസ്.എൻ.ഡി.പി യോഗം വെണ്ണിയൂർ ശാഖയുടെ ഗുരുദേവ പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനവും ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികവും സാംസ്‌കാരിക സമ്മേളനവും മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് എസ്. സുധീഷ് കുമാർ അദ്ധ്യക്ഷനായി. എം. വിൻസെന്റ് എം.എൽ.എ, കുന്നുംപാറ മഠാധിപതി സ്വാമി ബോധി തീർത്ഥ, കോവളം സുകേശൻ, പഞ്ചായത്ത് അംഗങ്ങളായ ജയകുമാരി, സന്തോഷ് കുമാർ, അഡ്വ. എ. രാജയ്യൻ, ജിനു സൈമൺ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എൻ. ബാലചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.