ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം കേന്ദ്ര ബഡ്‌ജറ്റ് ഇന്ന് ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോവുന്നതിനിടയിലാണ് രണ്ടാം ബഡ‌്ജറ്റ് അവതരിപ്പിക്കുന്നത്. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഇന്നത്തെ ബഡ‌്ജറ്റിനെ നോക്കി കാണുന്നത്. ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാലമെന്റിലെത്തി.
"എല്ലാവരോടുമൊപ്പം എല്ലാവർക്കും വളർച്ച എന്നതിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങൾക്ക് നിർദേങ്ങൾ ലഭിച്ചു. എല്ലാവർക്കും ഗുണകരമാകുമെന്ന ബഡ‌്ജറ്റാകും" ബഡ‌്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു
ബഡ്‌ജറ്റിലെ പ്രതീക്ഷകൾ
സാമ്പത്തിക വളർച്ച നിരക്ക് 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമുള്ള കൂടുതൽ പദ്ധതികൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയേക്കും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണപോലെ ഇത്തവണയും സ്യൂട്ട്കേസ് ഒഴിവാക്കിയാണ് നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് അവതരണത്തിന് എത്തിയത്.