nimala-sitharaman

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ...

ധനമന്ത്രി ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു. 'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും'. ബഡ്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു.

ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമോ എന്നതാകും ബഡ്ജറ്റിൽ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സാമ്പത്തിക വളർച്ചയിലെ മുരടിപ്പു മാറ്റാൻ എന്തു നടപടികളെടുക്കുന്നു എന്നത് നേരത്തെ ചർച്ചാ വിഷയമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതായി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഴു ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളർച്ച മാത്രമാണുണ്ടായത്. ഈ കുറവിൽ നിന്ന് ശക്തമായി മടങ്ങിവരുമെന്നും പുതിയ സാമ്പത്തിക വർഷത്തിൽ 6 മുതൽ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.