gold-rate

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മോദി സർക്കാരിന്റെ രണ്ടാമത്തെ പൊതുബഡ്ജറ്റിലേക്കാണ് രാജ്യം മുഴുവൻ ഇന്ന് ഉറ്റുനോക്കുന്നത്. അതേസമയം ബ‌ഡ്‌ജറ്റവതരണത്തിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം പവന് 280 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 30400 രൂപയാണ് പവന് ഇന്നത്തെ വില.ഗ്രാമിന് 3800 രൂപയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോവുന്നതിനിടയിലാണ് രണ്ടാം ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഇന്നത്തെ ബഡ്ജറ്റിനെ നോക്കി കാണുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമുള്ള കൂടുതൽ പദ്ധതികൾ ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.