big-boss

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് മുൻ ബിഗ് ബോസ് താരത്തിനെതിരെ നടി സനം ഷെട്ടി രംഗത്ത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർത്ഥിയായിരുന്ന തർഷൻ ത്യാഗരാജിനെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജൂലായിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് മൂന്നാം സീസണിൽ പങ്കെടുക്കാനുള്ള അവസരം തർഷന് ലഭിച്ചതോടെ അയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് നടി ആരോപിക്കുന്നു.

big-boss

'വിവാഹത്തെക്കുറിച്ച് ആരോടും പറയരുതെന്നും,​ അങ്ങനെ ചെയ്താൽ തനിക്ക് സ്ത്രീ ആരാധകരെ നഷടമാകുമെന്നും തർഷൻ പറഞ്ഞിരുന്നു. എന്നാൽ പരിപാടിയിൽ നിന്ന് പുറത്തായതോടെ അയാൾ അവഗണിക്കാൻ തുടങ്ങി. പ്രശ്നം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവർക്കും അത് പരിഹരിക്കാൻ സാധിച്ചില്ല. കൂടെ അഭിനയിക്കുന്നവരുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് തർഷൻ ഒരുപാട് അപമാനിച്ചു. എന്റെ അച്ഛന് ഹൃദയസ്തംഭനം വരെ ഉണ്ടായി. 15 ലക്ഷത്തോളം തർഷന് വേണ്ടി ഞാൻ ചെലവാക്കിയിരുന്നു'- സനം മാദ്ധ്യമങ്ങളോട് പറഞ്ഞു. വഞ്ചന,​ചതി,​സ്ത്രീ പീഡനം,​ഭീഷണി,​വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തർഷനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് സനം മാദ്ധ്യമങ്ങളോട് പറഞ്ഞു.