ന്യൂഡൽഹി: രാജ്യം കാത്തിരുന്ന കേന്ദ്രബഡ്‌ജറ്റ് പുരോഗമിക്കുന്നു. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബഡ്‌ജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാകുകയെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിനോടനുബന്ധിച്ച് കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി ആവിഷ്‌കരിക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.
കാർഷികമേഖലയ്‌ക്ക് ഉണർവേകുന്ന പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്-
മത്സ്യമേഖലയ്ക്ക് ആശ്വാസം, സാഗർ മിത്ര പദ്ധതി നടപ്പാക്കും.
ആകെ 2.83 ലക്ഷം കോടിയുടെ പദ്ധതികൾ.