nirmala-sitaramana

ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് പുരോഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ 3000 കോടി നൈപുണ്യവികസനത്തിനാണ്. 'സ്റ്റഡി ഇൻ ഇന്ത്യ' എന്ന പേരിൽ വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ

പുതിയ വിദ്യാഭ്യാസ നയം ഉടൻ
കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പ്

നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം​

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും

നാഷണൽ പൊലീസ് ഫോറൻസിക് സയൻസ് സർവകലാശാലകൾ സ്ഥാപിക്കും