ന്യൂഡൽഹി: സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനം പുരോഗമിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യ നൽകി വരുന്ന പ്രാധാന്യം മനസിലാക്കാൻ കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രധാന പദ്ധതികൾ.
അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ.
ഇലക്ട്രോണിക് നിർമാണം വർധിപ്പിക്കുന്നതിന് പുതിയ പദ്ധതി.
ജൽ ജീവൻ മിഷൻ പദ്ധതിക്ക് 3.6 ലക്ഷം കോടി അനുവദിച്ചു. രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് മാർഗം ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യം.
ജല ദൗർബല്യമുള്ള 100 ജില്ലകൾക്കായി സമഗ്ര പദ്ധതി.
സ്വകാര്യപങ്കാളിത്തത്തോടുകൂടി ഡേറ്റ സെന്റർ പാർക്കുകൾ.
റെയിൽ ട്രാക്കുകളിൽ സോളാർ പാനലുകൾ.
ഭാരത് നെറ്റ് എന്ന പേരിൽ ഒപ്റ്റിക്കൽ നെറ്റ്വർക്ക് ശൃംഖല. 6000കോടി ഇതിനായി അനുവദിച്ചു.
ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ.
100 പുതിയ വിമാനത്താവളങ്ങൾ
ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും.
വൈദ്യുത ഉപഭോക്താക്കൾക്ക് സ്മാർട്ട് വൈദ്യുത മീറ്റർ.