kaumudy-news-headlines

1. രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ രണ്ടാം ബഡ്ജറ്റ്. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റ് എന്ന് ധനമന്ത്രി. എല്ലാം ജനവിഭാഗങ്ങളെയും മെച്ചപ്പെടുത്തുന്ന ബഡ്ജറ്റ് ആണ്. മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടം ലോകം അംഗീകരിച്ചു. സാമ്പത്തിക മേഖലയില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിച്ചു. സാമ്പത്തിക രംഗത്തെ അടിത്തറ ശക്തം എന്ന് ധനമന്ത്രി. ജി.എസ്.ടി ചരിത്രപരമായ പിരഷ്‌കരണം. പണപ്പെരുപ്പം നിയന്ത്രിക്കാനായി. ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു. ധനവിനിയോഗം ക്രമപ്പെടുത്തി. 16ലക്ഷം പുതിയ നികുതി ദായകര്‍ ഉണ്ടായി


2. നികുതി പരിഷ്‌കരണം സാധാരണക്കാരെ സഹായിക്കുന്നത്. പാവങ്ങളിലേക്ക് സര്‍ക്കാര്‍ നേരിട്ടെത്തുന്നില്ലെന്ന മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനത്തിനും ധനമന്ത്രിയുടെ മറുപടി. പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി. ഒരു ലക്ഷം കോടിയുടെ ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍ കാന്‍ കഴിഞ്ഞു. കുടുംബ ബഡ്ജറ്റില്‍ നാല് ശതമാനം കുറവ് വന്നു. സര്‍ക്കാരിന്റെ കടം 48.7 ശതമായി കുറഞ്ഞു. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി എന്നും ധനമന്ത്രിയുടെ പ്രഖ്യാപനം. ജീവിത നിലവാരം ഉയര്‍ത്തുക ആണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. 40 കോടി നികുതി റിട്ടേണുകള്‍. ബഡ്ജറ്റ് അവതരണത്തിന് ഇടെ കാശ്മീരി കവിത ചൊല്ലിയ ധനമന്ത്രി, പറയുന്നതും ചെയ്യുന്നതും എല്ലാം പ്രിയപ്പെട്ട രാജ്യത്തിന് വേണ്ടി എന്ന് പ്രഖ്യാപിച്ചു. സാമൂഹിക പരിരക്ഷ ഉറപ്പാക്കും എന്നും സംസ്ഥാനങ്ങള്‍ പൂര്‍ണമായും കേന്ദ്ര നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വരണം എന്നും പറഞ്ഞു
3. കാര്‍ഷിക മേഖലയ്ക്ക് 16 ഇന കര്‍മ്മ പദ്ധതികളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബഡ്ജറ്റ്. കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. 2022 ഓടെ ഇത് സഫലമാവും. കാര്‍ഷിക വിപണി കൂടുതല്‍ ഉദാരമാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഫലം ലഭിക്കും. 15 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍. തരിശിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും. വ്യോമമന്ത്രാലയം കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും. ഗ്രാമീണ വനിതകള്‍ക്കായി ധന്യലക്ഷ്മി പദ്ധതി
4. കിസാന്‍ റെയില്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്കായി ട്രെയിനുകളില്‍ പ്രത്യേക ബോഗികള്‍ നീക്കിവയ്ക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടു പോകുന്നതിനാണ് ഈ പ്രത്യേക സംവിധാനം. ജൈവ കൃഷിയ്ക്ക് പ്രോത്സാഹനം, നബാഡ് സ്‌കീമുകള്‍ വിപുലീകരിക്കും. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. ക്ഷീരോത്പാദനം ഇരട്ടിയാക്കും. രാജ്യാന്തര വിപണി ലക്ഷ്യമിട്ട് കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ ആരംഭിക്കും എന്നും ധനമന്ത്രി
5. നിരവധി പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നു. സ്വച്ഛ് ഭാരത് പദ്ധതിയ്ക്കായി 12,300 കോടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് 62,000 കോടി. മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു. പദ്ധതിയില്‍ 12രോഗങ്ങളെ ഉള്‍പ്പെടുത്തി. 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍. 2025 ഏടെ ക്ഷയരോഗ നിര്‍മാര്‍ജനം. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പ്രത്യേക പദ്ധതികള്‍. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി. രണ്ട് ലക്ഷം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും