ന്യൂഡൽഹി: മോദി സർക്കാരിന്റെ രണ്ടാമത്തെ പൊതു ബഡ്ജറ്റിൽ റെയിൽവേ വികസനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.കൂടുതൽ തേജസ് മോഡൽ ട്രെയിനുകൾ ഉൾപ്പെടെ ബഡ്ജറ്റ് അവതരണ വേളയിൽ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്.
പ്രധാന പ്രഖ്യാപനങ്ങൾ
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകൾ
2023ഓടെ ഡൽഹി-മുംബയ് എക്സ്പ്രസ് വേയുടെ നിർമാണം പൂർത്തിയാക്കും.
ചെന്നൈ-ബംഗളൂരു എക്സ്പ്രസ് വേയുടെ നിർമാണം തുടങ്ങും
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തേജസ് മോഡൽ ട്രെയിനുകൾ
റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും.
മുംബയ്-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിൻ
11000 കിലോമീറ്റർ റെയിൽവേ ട്രാക്ക് വൈദ്യുതീകരിക്കും
റെയിൽവേ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമം തുടരും
ബംഗളൂരു-സബർമതി പദ്ധതി