budget

ന്യൂഡൽഹി: വനിതാ ശാക്തീകരണത്തിന് ബഡ്‌ജറ്റിൽ പ്രാധാന്യം നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.

കേന്ദ്രസർക്കാരിന്റെ ബേഡി ബച്ചാവോ ബോഡി പഠാവോ പദ്ധതി വൻ വിജയമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ ബേഡി ബച്ചാവോ ബോഡി പഠാവോ ആവിഷ്‌കരിച്ചതിന്റെ ഫലം അത്ഭുതകരമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.