manmohan-singh

ന്യൂഡൽഹി: പാവപ്പെട്ട ജനങ്ങൾക്ക് വളർച്ചയുടെ ഗുണം ലഭിക്കുന്നില്ലെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിമർശനത്തിന് ബഡ്ജറ്റ് അവതരണ വേളയിൽ മറുപടി നൽകി ധനമന്ത്രി നിർമല സീതാരാമൻ. പാവപ്പെട്ടയാളുകൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന രീതിയിലുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

ജി.എസ്.ടി നടപ്പിലാക്കിയതിലെ പാളിച്ച സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാൻ കാരണമായിട്ടുണ്ടെന്ന് മൻമോഹൻ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ജി.എസ്.ടി ചരിത്രപരമായ പരിഷ്കാരമാണെന്നും,​ ജി.എസ്.ടി നിരക്ക് കുറച്ചത് വഴി കുടുംബ ചെലവ് ശരാശരി നാല് ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയെ ഏകീകരിക്കാൻ ജി.എസ്.ടിക്ക് സാധിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 27.1 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റാൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും,​വിലക്കയറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.