modi-pinarayi

ന്യൂഡൽഹി: മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് സഭയുടെ അംഗീകാരത്തിനായി മേശപ്പുറത്ത് വച്ചു. പൊതുജനങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിച്ച് വാങ്ങൽ ശേഷികൂട്ടാനുള്ള നടപടികളുമായാണ് ധനമന്ത്രി രണ്ടാമത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്.

ബഡ്ജറ്റിൽ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും,​ തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുഅണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മത്സ്യബന്ധനമേഖലയ്ക്ക് 218.40 കോടിയും മാറ്റിവച്ചിട്ടുണ്ട്.

​ആദായ നികുതിയിൽ ഇളവ് വരുത്തിയും പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ പ്രാഥമിക ഓഹരികൾ വിൽക്കാനും കാർഷിക, അടിസ്ഥാന, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയും കേന്ദ്ര സർക്കാറിന്‍റെ ബഡ്ജറ്റ് പ്രഖ്യാപനം. 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായ നികുതി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. അഞ്ചം ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല.