മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ പ്രധാന വിഭവമാണ് മത്സ്യം. കപ്പയും മീൻ കറിയും, ചോറും മീൻ വറുത്തതുമൊന്നുമില്ലാതെ മലയാളിക്കെന്ത് സന്തോഷം. രുചിയിലും ഗുണത്തിലും മുന്നിട്ട് നിൽക്കുന്ന മീനുകൾ യഥേഷ്ടം ലഭിക്കുന്നതാണ് മീനിത്ര പ്രിയപ്പെട്ടതാവാൻ കാരണം. നല്ല പിടയ്ക്കുന്ന മോദമീനിനെ പിടിച്ച് കടപ്പുറത്തിട്ടു തന്നെ വറുത്ത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കൗമുദി ടി.വിയുടെ എന്റെ കടൽക്കൂട്ട് എന്ന പരിപാടിയിൽ ഈ വിഭവമാണ് പരിചയപ്പെടുത്തുന്നത്. ചിക്കൻ മാസാലയും, ഗരം മസാലയും, ഏലയ്ക്കയുമൊക്കെ പുരട്ടിവച്ച് നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ നല്ല അസൽ മോദ ഫ്രൈ. അതും കടൽ തീരത്തെ കാറ്റും കടലിന്റെ സൗന്ദര്യവും ആവോളം ആസ്വദിച്ച്. കൂടുതൽ രുചി വിശേഷങ്ങൾക്കായി കാണുക ഈ എപ്പിസോഡ്