തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, രഥോൽത്സവം,​മാനത്തെ കൊട്ടാരം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിങ്ങനെ നിരവധി സിനിമകളിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണങ്ങൾ പകർന്ന സംഗീതഞ്ജരാണ് ബേണി ഇഗ്നേഷ്യസ് സഹോദരങ്ങൾ. സംഗീതത്തെപ്പോലെതന്നെ തനിക്ക് പ്രിയപ്പെട്ട വാഹനത്തെക്കുറിച്ചും മറക്കാൻ കഴിയാത്ത യാത്രയെക്കുറിച്ചും കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ഇഗ്നേഷ്യസ്.

berny-ignatius

'ഒരു കല്യാണത്തിന് പോകാനിറങ്ങിയതായിരുന്നു. തൃശൂർ കഴിഞ്ഞ് ഉള്ളിലേക്ക് പോകണം. പോകുന്ന വഴി തെറ്റിപ്പോയി. ഒരു പൊലീസുകാരനെ കണ്ടപ്പോൾ ഡ്രൈവറോട്,​ ഡ്രൈവറല്ല ശരിക്ക് ഓണറാണ് അദ്ദേഹത്തോട് ഞാൻ പറഞ്ഞു ആ പൊലീസുകാരനോട് വഴി ചോദിക്ക് എന്ന്. പൊലീസുകാരന്റെ തൊട്ടടുത്ത് കൊണ്ട് വണ്ടി നിർത്തി വഴി ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു കാലേക്കൂടി വണ്ടി കയറ്റിയിട്ടാണോടോ വഴി ചോദിക്കുന്നതെന്ന്. കുറേ നേരം ദേഷ്യപ്പെട്ടശേഷം വഴി പറഞ്ഞു തന്നു. എന്നെ കണ്ടപ്പോൾ പുള്ളിക്ക് മനസിലായി. ആ സാർ ഇങ്ങനെയുള്ള ഡ്രൈവറെയും കൊണ്ട് നടക്കരുത് ട്ടോ,​ സാറിന് വേറെ നല്ല ഡ്രൈവറെ വെച്ചൂടെയെന്ന. അപ്പോൾ ഞാൻ പറഞ്ഞു അത് ഡ്രൈവറല്ല ഓണറാണെന്ന്.അപ്പോൾ ആ സോറി സോറി എന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞു വിട്ടു'-ഇഗ്നേഷ്യസ് പറഞ്ഞു.