തിരുവനന്തപുരം വലിയവിളയിലാണ് ഇത്തവണ പുതിയ അതിഥിയെ അന്വേഷിച്ച് വാവ സുരേഷ് എത്തിയത്. വീടിന്റെ പുറകുവശത്ത് വിറക് അടുക്കിവച്ചിരിക്കുന്നതിനിടയിൽ ഒരു പാമ്പ്. വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ വാവയെ വിളിച്ചു. തൊട്ടടുത്ത വീട്ടിൽകണ്ട പാമ്പിനെ ആ വീട്ടുകാർ ഓടിച്ചു. അങ്ങനെയാണ് പാമ്പ് ഈ വീട്ടിൽ എത്തിയത്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. വിറകുകൾക്കിടയിൽ ഇരിക്കുന്നത് മൂർഖൻ പാമ്പ് തന്നെ. ഒരു തോട്ടികൊണ്ട് തട്ടി പുറത്തെത്തിക്കാൻ വാവ ഒരു ശ്രമം നടത്തി. പുറത്ത് വന്നെങ്കിലും മൂർഖൻ തിരിച്ച് വിറകുകൾക്കിടയിലേക്ക് തന്നെ കയറി. വാവയ്ക്ക് പണിയായി. കാരണം ഈ വിറകുകൾ മുഴുവൻ മാറ്റിയാലേ പാമ്പിനെ പിടികൂടാൻ കഴിയൂ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.