ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ഏഴു നക്ഷത്ര ജാതരെ കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുണ്ട്. കാർത്തിക, തിരുവാതിര, പൂയം, പൂരം, ചിത്തിര, അനിഴം, തിരുവോണം എന്നീ നക്ഷത്രക്കാർക്ക് ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും എന്നാണ് പറയുന്നത്. ആത്മാക്കളുടെ സാന്നിധ്യത്തെയോ സൂക്ഷമാവസ്ഥയെയോ ഇക്കൂട്ടർക്ക് മനസിലാക്കാൻ സാധിക്കുമത്രേ. സാധാരണഗതിയിൽ ദുർമരണം സംഭവിച്ചവരുടെ സാന്നിധ്യമാണ് അനുഭവപ്പെടുക. വ്യക്തികൾ മരണപ്പെട്ട സ്ഥലത്തോ അതല്ലങ്കിൽ നക്ഷത്രജാതർ ചെല്ലുന്നയിടങ്ങളിലോ ഈ ആവസ്ഥ അനുഭവപ്പെടാം എന്നും പറയപ്പെടുന്നു. ഇത്തരം അനുഭവമുള്ളവർ സമർത്ഥനായ താന്ത്രികനെ കണ്ട് പരിഹാരമാർഗങ്ങളും തേടേണ്ടതാണ്.