kerala

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ നിന്ന് തുടർച്ചയായ രണ്ടാം തോൽവിയോടെ കേരളം ക്വാർട്ടർ കാണാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഹിമാചൽ പ്രദേശ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഒഡിഷയുമായുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇന്നലെ ജയം അനിവാര്യമായിരുന്നു.

ഇരുടീമുകളും പൊരുതിക്കളിച്ച മത്സരത്തിൽ പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു ഹിമാചലിന്റെ മൂന്ന് ഗോളുകളും. കളി തുടങ്ങി മൂന്നാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ഹിമാചൽ താരം സുനിത കേരളത്തിന് ആദ്യ പ്രഹരം നൽകി. ഇരുപത്തിനാലാം മിനിട്ടിൽ ലഭിച്ച അടുത്ത അവസരം റിതുവും ഉപയോഗപ്പെടുത്തി.തുടരെ ഡി സർക്കിളിൽ ഇരമ്പിയെത്തിയ ഹിമാചലിനെ പ്രതിരോധിക്കാൻ കേരള താരങ്ങപാടുപെട്ടു.

മുപ്പത്താറാം മിനിട്ടിൽ കിട്ടിയ അടുത്ത അവസരം നിധിയും ഗോളാക്കിയതോടെ ഹിമാചലിന്റെ ലീഡ് മൂന്നായി ഉയർന്നു. സമ്മർദ്ദത്തിൽ കളിച്ച കേരളത്തിന് പിന്നീട് ലഭിച്ച പെനാൽറ്റി കോർണറുകളും ഉപയോഗിക്കാൻ സാധിച്ചില്ല. കേരളത്തിന്റെ ആശ്വാസ ഗോ ഇരുപത്തഞ്ചാം മിനിട്ടിൽ സരിഗയുടെ വകയായിരുന്നു. 2 കളിയിൽ നിന്നും രണ്ട് തോൽവിയുമായി പൂ എ യിൽ പോയിന്റൊന്നും ഇല്ലാതെ അവസാന സ്ഥാനത്താണ് കേരളം. പൂ എയിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് രാവിലെ 7.30ന് മദ്ധ്യപ്രദേശിനെ നേരിടും.

അതേസമയം പൂബിയിൽ സായി തുടർച്ചയായ രണ്ടാം ജയവുമായി ക്വാർട്ടർ ഫൈനൽ സാധ്യത ഉറപ്പാക്കി. എതിരില്ലാത്ത ഒരു ഗോളിന് കർണാടകയെയാണ് സായി തോൽപ്പിച്ചത്. പൂൾ ‌ഡിയിൽ ഓരോ ഗോൾ വീതം നേടി സി.ആർ.പി.എഫ് - മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി മത്സരം സമനിലയിൽ കലാശിച്ചു. മറ്റൊരു മത്സരത്തിൽ ജാർഖണ്ഡ് ഛത്തിസ്ഗഡിനെ 7-1ന് തകർത്തു.