brexit

ലണ്ടൻ: മൂന്നര വർഷത്തെ രാഷ്ട്രീയ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പടിയിറങ്ങി. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) യൂറോപ്യൻ യൂണിയനുമായുള്ള 47 വർഷത്തെ ബന്ധം വേർപെടുത്തി ബ്രിട്ടൻ സ്വതന്ത്രമായി. വിധിയെ അനുകൂലിക്കുന്നവർ ബ്രിട്ടീഷ് തെരുവുകളിൽ ആഹ്ലാദ പ്രകടനവും എതിർക്കുന്നവർ പ്രതിഷേധവും നടത്തി.

വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സംക്രമണ ഘട്ടമുണ്ട് (ട്രാൻസിഷൻ പിരീഡ്). യഥാർത്ഥത്തിൽ ഡിസംബർ 31നേ ബ്രിട്ടൻ പൂർണ അർത്ഥത്തിൽ ഇ.യുവിൽ നിന്ന് പുറത്തെത്തൂ. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു നിയമങ്ങൾ ബ്രിട്ടനും ബാധകമായിരിക്കും. ഇൗ കാലയളവിനുള്ളിൽ ഭാവി ബന്ധം എങ്ങനെയായിരിക്കണമെന്ന് ചർച്ച ചെയ്ത് ധാരണയിലെത്തണം. ഇന്നലെ മുതൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ബ്രിട്ടൻ അറിയിച്ചിരുന്നു. സംക്രമണ ഘട്ടം ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടി നൽകാനും ബ്രിട്ടന് ഇ.യുവിനോടാവശ്യപ്പെടാം. അക്കാര്യം ജൂലായ് ഒന്നിന് മുമ്പ് അറിയിക്കണം. ഡിസംബർ 31നകം കാലാവധി നീട്ടാനോ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കാനോ ധാരണയായില്ലെങ്കിൽ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം 2020 അവസാനത്തോടെ മരവിച്ച അവസ്ഥയിലെത്തും.

''മൂന്നരവർഷത്തെ രാഷ്ട്രീയ പിരിമുറുക്കങ്ങൾക്ക് ഇതോടെ അവസാനമായി. പലർക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷം. തീർച്ചയായും ഉത്കണ്ഠയും നഷ്ടവും അനുഭവപ്പെടുന്ന പലരും ഉണ്ട്. ഈ വികാരങ്ങളെല്ലാം മനസിലാക്കുന്നു. സർക്കാർ എന്ന നിലയിൽ ഞങ്ങളുടെ ജോലി, രാജ്യത്തെ ഇപ്പോൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്''

- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ

ട്രാൻസിഷൻ പിരീഡിലെ മാറ്റങ്ങൾ