പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 6, 7 തീയതികളിൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ഒന്നാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 5 ന് ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ജൂലായ് 2019 (2013 സ്കീം) എ.സി.ഇ കോളേജ് ഒഫ് എൻജിനിയറിംഗിലെ മെക്കാനിക്കൽ ബ്രാഞ്ചിലെ പതിനൊന്ന് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് ബി.ടെക് ടാബുലേഷൻ സെഷനുമായി ബന്ധപ്പെടുക.
രണ്ടാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്, 2016, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ അപേക്ഷിക്കാം.
അസൈൻമെന്റ് സമർപ്പിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.ബി.എ (2018 ബാച്ച്) രണ്ടാം സെമസ്റ്റർ അസൈൻമെന്റ് 15 നകം കോ - ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശാലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2019 - 20 സാമ്പത്തികവർഷം ആദായനികുതിയുടെ പരിധിയിൽ വരുന്നുണ്ടെങ്കിൽ 10 നകം നിർദ്ദിഷിട ഫോർമാറ്റിൽ ആദായനികുതി സ്റ്റേറ്റ്മെന്റും അനുബന്ധരേഖകളും പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം. കൂടാതെ ആദായ നികുതി ഇളവിനായി ഭവന വായ്പാതിരിച്ചടവ് രസീത് സമർപ്പിച്ചവരും, 80 C -യിൽ ഉൾപ്പെടുന്ന ടാക്സ് സേവിംഗ്സ് സ്കീമുകളിൽ ആദായ നികുതിയിളവ് ലഭിക്കുന്നവരും 12 BB ഫോറം കൂടി നൽകണം. സ്റ്റേറ്റ്മെന്റ്, 12 BB മാതൃകയും വിവരങ്ങളും www.kufinance.infoൽ. പെൻഷൻ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് പെൻഷൻ സ്പോട്ട് സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കണം.