ചെന്നൈ: തെന്നിന്ത്യൻ താരം അമലപോളും സംവിധായകൻ എ.എൽ. വിജയ്‌യും തമ്മിലുള്ള വിവാഹവും വിവാഹമോചനവും സിനിമോലോകത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ താരദമ്പതികൾ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നിൽ നടൻ ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് അളകപ്പൻ. അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ് അളകപ്പന്‍.
വിജയ്‌യുമായുള്ള വിവാഹത്തിന് ശേഷം അമല പോൾ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അമല പോൾ നേരത്തെ കരാർ ഒപ്പിട്ടിരുന്നു. തുടർന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചുവെന്നും അളകപ്പൻ പറയുന്നു. ഇതിനു പിന്നാലെയാണ് അമല അഭിനയിക്കാൻ തയ്യാറായത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അളകപ്പൻ മകന്റെ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അളകപ്പന്റെ തുറന്നുപറച്ചിൽ തമിഴ് സിനിമാമേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഇതിനു മുമ്പും വിജയ്‌യും അമലയും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ പിതാവ് പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാൻ കാരണമെന്നും അളകപ്പൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
എന്നാൽ അമല പോൾ അഭിനയിക്കുന്നതിന് താൻ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്ന് എ.എൽ. വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പകരം പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും വിജയ് പറഞ്ഞിട്ടുണ്ട്. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാൽ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ.ആർ.ഐശ്വര്യയെ വിവാഹം ചെയ്തു. അമല സിനിമാത്തിരക്കുകളിലുമാണ്.