ന്യൂഡൽഹി: സർക്കാർ സർവീസിലേക്കുള്ള പരീക്ഷയിലും മാറ്രം വരുത്തുമെന്ന നിർദേശവുവമായി നിർമല സീതാരാമന്റെ കേന്ദ്ര ബഡ്‌ജറ്റ്. സർക്കാർ സർവീസിലും പൊതുമേഖലാ ബാങ്കുകളിലേക്കും നോൺഗസറ്റഡ് തസ്തികകളിലേക്കുമുള്ള ജോലികളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് മാറ്റം വരുത്തുന്നത്. ഉദ്യോർഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കോമൺ എലിജിബിലിറ്റി ടെസ്റ്റ് എന്ന പേരിൽ ഒറ്റ പരീക്ഷയാക്കാനാണ് നിർദേശം.
പരീക്ഷ നടത്തുന്നതിനായി എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പകരമായി നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. അതേസമയം ഒ.എം.ആർ രീതിയ്ക്കു പകരം പരീക്ഷ മുഴുവനായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനും ബജറ്റ് പ്രഖ്യാപനത്തിൽ നിർദേശിച്ചിട്ടുണ്ട്. സര്‍ക്കാർ ജോലികള്‍ക്കായി ഒറ്റ പരീക്ഷ നടത്തുന്നതിലൂടെ സര്‍ക്കാരിനും ഉദ്യോഗാർത്ഥികൾക്കും സമയയും സാമ്പത്തിക നഷ്ടവും കുറയ്ക്കാമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. മാത്രമല്ല എല്ലാ ജില്ലകളും പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും നിർദേശമുണ്ട്.
മോദി സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ട് രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടു നിൽക്കുന്നതായിരുന്ന ബഡ്‌ജറ്റ് അവതരണം. കാർഷികമേഖല, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, നികുതി തുടങ്ങിയ മേഖലകളിൽ കാതലായ വികസന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.