mp-ahammed

കോഴിക്കോട്: സാമ്പത്തിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ബഡ്‌ജ‌റ്ര് സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകൾക്ക് മികച്ച ഊന്നലുണ്ട്. ഗ്രാമീണ വികസനത്തിനും പരിഗണന ലഭിച്ചു. ആദായനികുതി കുറച്ചത് നികുതിദായകർക്ക് ഗുണകരമാണ്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുക, കള്ളക്കടത്ത് തടയാൻ നടപടിയെടുക്കുക, ഇ-ഗവേണൻസ് സംവിധാനം നടപ്പാക്കുന്ന എന്നീ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബഡ്‌ജറ്രിൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

 പോസിറ്രീവ് ബഡ്‌ജറ്ര്

സമ്പദ്‌രംഗത്തെ സവർവമേഖലയെയും പരിഗണിച്ച പോസിറ്രീവ് ബഡ്‌ജറ്രാണിത്. യുവാക്കൾക്കായി ഒട്ടേറെ കാര്യങ്ങൾ ബഡ്‌ജറ്രിലുണ്ട്. ധനമന്ത്രി മുന്നോട്ടുവച്ച അഭിലക്ഷണീയ ഇന്ത്യ, സമ്പദ്‌ക്ഷേമം, സമൂഹത്തിന് കരുതൽ എന്നീ മൂന്ന് ആശയങ്ങൾ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും സമ്പദ്‌രംഗത്തിന് നേട്ടമാകുന്നതുമാണ്.

- സി.ഐ.ഐ കേരള ഘടകം

 സമ്പദ്ർവളർച്ചയ്ക്ക് ഗതിവേഗം പകരും

സമ്പദ്‌വളർച്ച് വേഗം കൂട്ടുന്ന, സമഗ്ര നിർദേശങ്ങൾ ബഡ്‌ജറ്രിലുണ്ട്. ഇന്ത്യയെയും ഇൻഡസ്‌ട്രിയെയും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ, പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പ്രഖ്യാപിക്കാൻ നിർമ്മല സീതാരാമന് കഴിഞ്ഞു.

- എം.ജി. ജോർജ് മുത്തൂറ്ര്,

ഫിക്കി കേരള ചെയർമാൻ

 സന്തുലിതം

സന്തുലിതമായ ബഡ്‌ജറ്രാണിത്. വ്യക്തിഗത ആദായ നികുതിയിളവ് നാമമാത്രമാണ്. എൽ.ഐ.സിയുടെ ഓഹരി വില്‌പനയാണ് എടുത്തുപറയേണ്ട ഒരു കാര്യം. ലാഭവിഹിത വിതരണ നികുതി ഒഴിവാക്കിയത് വിപണിക്ക് നേട്ടമാണ്. ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാതിരുന്നത് ന്യൂനത.

- ഡോ.വി.കെ. വിജയകുമാർ,

ചീഫ് ഇൻവെസ്‌റ്ര്‌മെന്റ്

സ്‌ട്രാറ്റജിസ്‌റ്ര്, ജിയോജിത്

 ആരോഗ്യത്തിന് ശുഭകരം

ആരോഗ്യ മേഖലയ്ക്ക് ചില ആനുകൂല്യങ്ങൾ നൽകിയത് ശുഭകരമാണ്. 2025ഓടെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുമെന്ന പ്രഖ്യാപനം വലിയ ചുവടുവയ്പ്പ്. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ പി.പി.പി മോഡലിൽ ആശുപത്രി സ്ഥാപിക്കാനുള്ള നീക്കം, പാർശ്വവത്കരിക്കപ്പെട്ട ഒട്ടേറെപ്പേർക്ക് ഗുണമാകും.

-ഡോ. ആസാദ് മൂപ്പൻ, ചെയർമാൻ,

ആസ്‌റ്രർ ഡി.എം. ഹെൽത്ത് കെയർ