ഗ്രാമി അവാർഡ് വേദിയിൽ നടി പ്രിയങ്ക ചോപ്ര ധരിച്ച ഡീപ് നെക്ക് ലൈൻ ഗൗൺ ഒരേസമയം പ്രശംസയും വിമർശനവും നേടിയിരുന്നു. ഡീപ് നെക്കിലുള്ള സ്‌കിൻ ഫിറ്റ് ഗൗൺ ഫാഷൻ ലോകത്തെ ഹിറ്റ് പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. ചിറക് പോലുള്ള സ്ലീവുകളും നീളൻ ട്രെയിലുമുള്ള വസ്ത്രത്തിൽ പ്രിയങ്ക മത്സകന്യകയെ പോലെ തിളങ്ങി. കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈൺ ആണ് ഗൗണിൽ ഏറ്റവും ആകർഷകം.
റാൾഫ് ആൻഡ് സ്സോ കളക്ഷന്റെ മാസ്റ്റർപീസ് ഡിസൈനർ ഗൗണാണ് ഗ്രാമി റെഡ് കാർപ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്.
പൊക്കിൾചുഴിയിൽക്രിസ്റ്റല്‍ സ്റ്റഡ് അടക്കമുള്ള ആക്സസറികളുമായി താരം ലുക്ക് പൂർണമാക്കി. എന്നാൽ താരത്തിന്റെ വസ്ത്രം ഒരിക്കൽ പോലും തെന്നിമാറാതെ ശരീരത്തോട് ചേർന്നിരുന്നത് എങ്ങനെയാണെന്നാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കറിയേണ്ടത്. ഇപ്പോഴിതാ ആ രഹസ്യം പ്രിയങ്ക തന്നെ വെളിപ്പെടുത്തുകയാണ്.
ഗ്രാമി വേദിയിൽ താൻ ധരിച്ച വസ്ത്രത്തിൽ ആളുകൾ കണ്ടതിലും അധികം പ്രത്യേകതകളുണ്ടെന്നും ലുക്കിന്റെ പൂർണതയ്ക്കായി ചില കുറുക്കുവഴികൾ ഉപയോഗിച്ചിരുന്നെന്നും പ്രിയങ്ക പറയുന്നു. എല്ലാവരും കരുതുന്നതുപോലെതന്നെ ആ ഗൗൺ പ്രത്യേകിച്ച് നെക്ക് ലൈൻ കൈകാര്യം ചെയ്യാൻ വളരെ പ്രയാസമാണെന്ന് സമ്മതിച്ച താരം അതിന് പിന്നിലെ കുറുക്കുവഴി എന്താണെന്നും തുറന്നുപറഞ്ഞു.
"ആ വസ്ത്രം നിയന്ത്രിക്കാൻ പ്രയാസമായതുകൊണ്ടുതന്നെ എന്റെ ശരീരത്തിന്റെ നിറത്തോട് ചേർന്ന ഒരു നേർത്ത നെറ്റ് ഉപയോഗിച്ച് നെക്ക് ലൈൻ യോജിപ്പിച്ചിരുന്നു. ഇത് കാമറയിൽ പകർത്തുന്ന ചിത്രങ്ങൾ കണ്ടാൽ പോലും മനസിലാകില്ല. എന്നാൽ അത്തരത്തിൽ ഒരു നെറ്റ് ഇല്ലായിരുന്നെങ്കിൽ എനിക്ക് ആ വസ്ത്രം അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല", പ്രിയങ്ക വെളിപ്പെടുത്തി.