corona

ബെയ്ജിംഗ് : കൊറോണ വൈറസ് ബാധ പടർന്നുപിടിച്ച ചൈനയിൽ നിന്ന് നടുക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രോഗബാധയുള്ളവർ മനഃപൂർവം മറ്റുള്ളവരിലേക്ക് രോഗം പരത്താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ജീവൻ പണയം വച്ചതും രോഗികളെ ശുശ്രൂഷിക്കുകയാണ് ചൈനയിലെ ആരോഗ്യ പ്രവർത്തകർ. എന്നാൽ 24 മണിക്കൂറും രോഗികൾക്കായി പാടുപെടുമ്പോഴും തങ്ങൾക്ക് നേരെ ആക്രോശങ്ങളുമായി പാഞ്ഞടുക്കുന്ന ജനക്കൂട്ടമാണ് പലയിടത്തുമുള്ളതെന്ന് വിഹാനിലെ ഡോക്ടർമാർ പറയുന്നു.

ആശുപത്രികളിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതുകൂടാതെയാണ് രോഗികളുടെ ഭാഗത്തുനിന്നുള്ള ആക്രോശവും ആക്രമണവുമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു.

കഴിഞ്ഞദിവസം വുഹാനിലെ ഒരു ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്.

ആവശ്യത്തിന് കിടക്ക പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലുള്ളതെന്നും ഡോക്ടർ പറഞ്ഞു .

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 259 പേരാണ് ചൈനയിൽ മരിച്ചത്. പതിനൊന്നായിരത്തിലധികം പേരിൽ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മറ്റുരാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ആഗോള അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.