india-pak-cricket-

കറാച്ചി: പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. പാകിസ്ഥാനിൽ നിന്ന് വേദി മാറ്റാനും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് ഭീഷണിയുമായി രംഗത്തെത്തി. ഇന്ത്യൻ ടീം ഇങ്ങോട്ട് വരുന്നില്ലെങ്കിൽ 2021ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിലും പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാൻ അറിയിച്ചത്.

എന്നാൽ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വേദി മാറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബി.സി.സി.ഐയുടെ ആവശ്യത്തിന് വഴങ്ങിയാണ് ഏഷ്യ കപ്പിന്റെ വേദി യു.എ.ഇയിലേക്ക് മാറ്റൻ ഒരുങ്ങുന്നത്. സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. വേദിയുടെ കാര്യത്തിൽ പി.സി.ബിയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും ബോർഡ് സമ്മതം മൂളിയതാണ് വിവരം.

ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിൻമാറിയാൽ സാമ്പത്തിക ലാഭവും ലഭിക്കില്ല. അതുകൊണ്ടുതന്നെ വേദി മാറ്റുകയല്ലാതെ പി.സി.ബിക്ക് മറ്റൊരു വഴിയില്ലായിരുന്നു.