പഴുത്ത പപ്പായയുടെ സൗന്ദര്യ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കുമറിയാം. പച്ചപപ്പായയ്ക്കുമുണ്ട് മികച്ച ഔഷധഗുണങ്ങൾ . വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാണ് പ്രധാന ആരോഗ്യ ഘടകങ്ങൾ. രോഗശമനവും രോഗപ്രതിരോധവുമാണ് പച്ച പപ്പായയുടെ പ്രധാന സവിശേഷത.ചർമത്തിന്റെ മാർദ്ദവവും ഭംഗിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പച്ച പപ്പായ ചർമ്മത്തിലുണ്ടാകുന്ന അലർജി, സോറിയാസിസ് എന്നിവയ്ക്ക് മികച്ച ഔഷധമാണ്.റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഒസ്റ്റിയോ ആർത്രൈറ്റിസ്, ആസ്മ എന്നിവ ശമിപ്പിക്കാൻ ഏറെ പ്രയോജനകരമാണ് ഈ ഫലം.
കരൾ രോഗങ്ങൾ അകറ്റാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമം.ആർത്തവസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കുന്നതിനും ആർത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായയ്ക്ക് അത്ഭുതകരമായ കഴിവുണ്ട്. പച്ചപപ്പായ ജ്യൂസിൽ തേൻ ചേർത്ത് കഴിക്കുന്നത് തൊണ്ടരോഗങ്ങളും ടോൺസിലൈറ്റിസും അകറ്റാൻ സഹായിക്കും.