
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങളിൽ നിഷ്കർഷത. കഠിന പ്രയത്നം വേണ്ടിവരും. സഹപ്രവർത്തകരുടെ സഹകരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
നിശ്ചിത കാര്യങ്ങൾ ചെയ്യും. ആശ്ചര്യപ്പെടുന്ന അനുഭവങ്ങൾ. കർത്തവ്യബോധം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പരീക്ഷയിൽ വിജയം, പദ്ധതികൾ പുനരാരംഭിക്കും. കാര്യനിർവഹണ ശക്തി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യാപാര പുരോഗതി, പുതിയ ഭരണസംവിധാനം, പ്രവർത്തന വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ സ്നേഹബന്ധം. ഉദ്യോഗത്തിന് അവസരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആത്മാഭിമാനം ഉണ്ടാകും. ശ്രദ്ധേയമായ മാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ അവസരങ്ങൾ. കായിക മേഖലയിൽ വിജയം. ബന്ധുസഹായം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആധുനിക സംവിധാനം അവലംബിക്കും. അന്യരെ സംശയിക്കും. വിട്ടുവീഴ്ചാമനോഭാവം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിതത്തിൽ വഴിത്തിരിവുണ്ടാകും. വിവിധങ്ങളായ കർമ്മപദ്ധതികൾ. ജോലിയിൽ ഉയർച്ച.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നയതന്ത്രങ്ങൾ ആവിഷ്കരിക്കും. യുക്തിയും നിഷ്കർഷയും ഉണ്ടാകും. പുതിയ തലങ്ങൾ കരസ്ഥമാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉപരിപഠനത്തിന് ചേരും. പുതിയ കണ്ടെത്തലുകൾ. സമന്വയ സമീപനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സർവകാര്യവിജയം, പദ്ധതികളിൽ നേട്ടം, സദ്ശീലങ്ങൾ സ്വീകരിക്കും.