kk-shylaja-corona

കൊല്ലം: കേരളത്തിൽ രണ്ടാമത്തെ കൊറോണ സ്ഥിരീകരിച്ചെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അന്തിമ പരിശോധന ഫലം കിട്ടിയാൽ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്കാണ് കൊറോണ പോസിറ്റീവാകാൻ സാധ്യതയെന്ന് കെ.കെ ശൈലജ പറഞ്ഞു. രോഗി ഐസൊലേഷൻ വാർഡിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'ശ്രദ്ധയോട് കൂടിയ പ്രവൃത്തിയാണ് നടത്തി വരുന്നത്. വുഹാനിൽ നിന്ന് വരുന്ന ഓരോരുത്തരെയും കണ്ടെത്തി ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. രോഗബാധിതരും രോഗ സാധ്യതയുള്ളവരും ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. രോഗ വ്യാപനം തടയാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നത്. അത് മനസിലാക്കി എല്ലാവരും പ്രവൃത്തിക്കണം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂ‌ട്ടിൽ നിന്നുള്ള പരിശോധന ഫലങ്ങൾ വരാൻ വൈകുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പരിശോധന നടത്താൻ ഉടൻ അനുമതി ലഭിച്ചേക്കും'-മന്ത്രി പറഞ്ഞു.

ഐസൊലേഷനിലുള്ളവരെ ഡൽഹിയിലേക്ക് മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രോ​ഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്.