തിരുവനന്തപുരം: സ്കൂൾകുട്ടികളെ കടയിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, അശ്ലീല വീഡിയോകാണിക്കുകയും ചെയ്ത കടയുടമ അറസ്റ്റിൽ. കിളിമാനൂർ പനപ്പാംകുന്ന് ആർ. എസ് നിലയത്തിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്.
രണ്ട് മാസം മുമ്പ് കടയിലെത്തിയ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചിരുന്നു. കുട്ടികളിൽ ഒരാൾ സുഹൃത്തുക്കളോട് പീഡിപ്പിച്ച വിവരം പറഞ്ഞിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പെൺകുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും, പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽക്കട നടത്തുന്ന രാജേന്ദ്രൻ തന്റെ കടയിൽ വരുന്ന സ്കൂൾകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികളെ അശ്ലീല വീഡിയോകകൾ കാണിക്കുകയും ചെയ്തിരുന്നെന്നും ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു