മിനി സ്‌ക്രീനില്‍ ഏറെ ആരാധകരുള്ള സീരിയലാണ് ‘ഉപ്പും മുളകും’. ഇതിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്നാൽ, ഈ സീരിയലിൽ ഇനി താൻ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഹി റുസ്തഗി. സീരിയലിൽ ലച്ചുവായാണ് ജൂഹി എത്തിയത്. കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതിനുശേഷം ജൂഹി സീരിയലിൽ അഭിനയിച്ചിട്ടില്ല. താരം സീരിയലിൽ നിന്ന് പിന്മാറിയെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ആരാധകരുടെ നിന്തരചോദ്യത്തിനായി ജൂഹിതന്നെ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.
‘‘സത്യം പറഞ്ഞാൽ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെ ഒന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്മാറിയത്. സിനിമയിൽ നല്ല അവസരം കിട്ടിയാൽ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.
അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര പോകുന്നതെന്നും അതിനുസമയം കണ്ടെത്തേണ്ടതുണ്ട്. തന്റെ ബ്ലോഗിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും എല്ലാവരും പിന്തുണ നൽകണമെന്നും ജൂഹി പറഞ്ഞു.