ജന്മം കൊണ്ട് തമിഴനാണെങ്കിലും കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസിൽ ചേക്കേറിയ താരമാണ് ബാല. സോഷ്യൽ മീഡിയയിലൂടെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
നാളുകൾക്ക് മുമ്പ് ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ആ ഒരൊറ്റ വീഡിയോയിൽ നിന്ന് താരത്തിന് മകളോടുള്ള സ്നേഹത്തിന്റെ ആഴം ആരാധകർക്ക് മനസിലായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിയുടെ താരപ്പകിട്ട് എന്ന പരിപാടിയിൽ മകളെക്കുറിച്ച് ചോദിച്ചപ്പോൾ വികാരധീനനായിരിക്കുകയാണ് ബാല.
മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം അദ്ദേഹം പറഞ്ഞു 'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും.ഇതിൽ കൂടുതൽ എന്ത് പറയാൻ.അവളെ കൂടെ നിർത്തണം...