വുഹാൻ: ലോകം മുഴുവൻ കൊറോണയുടെ ഭീതിയിൽ നിൽക്കവേ, വുഹാനിൽ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള തിരക്കിലാണ് ഇന്ത്യ. അതേസമയം ഇന്ത്യൻ സമീപനത്തിന് വിപരീതമായ നിലപാടാണ് പാകിസ്ഥാൻ അവരുടെ പൗരന്മാരോട് സ്വീകരിച്ചിരിക്കുന്നത്. ചൈനയിൽ കുടുങ്ങിയ തങ്ങളെ തിരികെ നാട്ടിലെത്തിക്കണമെന്ന പൗരന്മാരുടെ അഭ്യർത്ഥന പാക് ഭരണകൂടം തള്ളിയിരുന്നു.
സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിച്ച വുഹാനിൽ നിന്ന് പാകിസ്ഥാൻ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് പാകിസ്ഥാനികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
തങ്ങളുടെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാൻ വിദ്യാർത്ഥികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരിൽ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയിൽ വിദ്യാർത്ഥികൾ പറയുന്നത്.
Another appeal by #Pakistani students in #Wuhan appeal to be evacuated...#CoronavirusOutbreak #coronavirus #WuhanOutbreak@ForeignOfficePk @MFA_China@CathayPak @pid_gov@ImranKhanPTI #NayaPakistan pic.twitter.com/QiYrZHokQP
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) February 1, 2020