kejrival

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണവുമായി ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം നടത്തുന്നവർക്ക് അരവിന്ദ് കേജ്‌രിവാൾ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.

കേജ്‌രിവാൾ സർക്കാരിന് ‌ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും കഴിയുന്നില്ല. വിഷമുള്ള വെള്ളമാണ് ജനങ്ങൾക്ക് കുടിക്കാൻ കൊടുക്കുന്നത്. എന്നാൽ രാജ്യത്തിനെതിരെ സമരം നടത്തുന്ന ഷഹീൻ ബാഗിലെ പ്രതിഷേധകാർക്ക് ബിരിയാണി വിതരണം ചെയ്യുന്നു എന്നാണ് യോഗി പറഞ്ഞത്. ‌ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം എല്ലാ തീവ്രവാദികളെയും ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസും കേജ്‌രിവാളും അവർക്ക് ബിരിയാണി കൊടുക്കാറുണ്ടായിരുന്നു. ബിരിയാണിക്കു പകരം ഞങ്ങൾ അവരെ തീറ്റിക്കുന്നത് ബുള്ളറ്റുകളായിരിക്കുമെന്നും യോഗി വ്യക്തമാക്കി. ഡൽഹിയിൽ കരവാൽ നഗർ, ആദർശ് നഗർ, നരേല, രോഹിണി എന്നിവിടങ്ങളിൽ നടന്നുന്ന റാലികളിലെല്ലാം യോഗിയുടെ മിക്ക പ്രസംഗങ്ങളും ബിരിയാണി, ബുള്ളറ്റുകൾ, പാകിസ്ഥാൻ എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്.

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്തിന് വേണ്ടി അല്ല. ഇന്ത്യ ഒരു ആഗോള ശക്തിയാകുന്നത് തടയാനാണ് ഇത്തരക്കാർആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പ്രതിഷേധക്കാരുടെ പൂർവ്വികർ ഇന്ത്യയെ ഭിന്നിപ്പിച്ചു. അതിനാൽ വളർന്നുവരുന്ന ഏക് ഭാരത് ശ്രേഷ്ട് ഭാരതം എന്ന ആശയത്തിൽ അവർക്ക് വിഷമമുണ്ടെന്നും യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ യോഗി നിരന്തരം വിമർശിക്കാറുണ്ട്. ഈ കൊടും തണുപ്പിൽ ഇരിക്കാൻ പ്രതിഷേധക്കാർ നിർബന്ധിതരാകുന്നുവെന്ന് യോഗി വ്യക്തമാക്കി.

കാശ്മീരിൽ സർക്കാരിനു നേരെ കല്ലെറിയുന്നവർ പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റി പൊതു മുതൽ നശിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. കേജ്‌‌രിവാളിന്റെ പാർട്ടിയും കോൺഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാൽ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. ഇനി പാകിസ്താൻ തീവ്രവാദികളെ ഇന്ത്യൻ പട്ടാളക്കാർ നരകത്തിലേക്കയക്കുമെന്നും യോഗി വ്യക്തമാക്കി.


പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുഖമായി ഉയർന്നുവന്ന ഷഹീൻ ബാഗിലേക്ക് ബി.ജെ.പി യുടെ നേതൃത്വത്തിൽ പോരാട്ടം നടത്താനുള്ള നീക്കത്തിന്റെ തുടക്കമാണ് യോഗിയുടെ ഓഖ്‌ള റാലി.

ഫെബ്രുവരി എട്ടിനാണ് ‌ഡൽഹിയിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും മോശം പ്രകടനം നടത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശുഭ പ്രതീക്ഷയോടെയാണ് ബി.ജെ.പി കാണുന്നത്.