മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ പുതിയ ലോകത്തേക്ക് ആനയിച്ചുകൊണ്ട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പ് ഇപ്പോൾ മുന്നേറുകയാണ്. സമൂഹത്തിന്റെ വിവിധ തലത്തിലുള്ള നിരവധി പേരാണ് ഇക്കുറി ബിഗ് ബോസിൽ മാറ്റുരക്കുന്നത്. സീരിയൽ താരമായെത്തി മലയാളികളുടെ മനം കവർന്ന എലീന പടിക്കലും ബിഗ് ബോസിലുണ്ട്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാർ എന്ന പരിപാടിയുടെ അവതാരികയായ എലീന അരിസ്റ്റോ സുരേഷുമായി സംസാരിക്കവേ ബിഗ് ബോസിലെ അനുഭവങ്ങൾ എങ്ങനെയായിരുന്നു എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ബിഗ്‌ബോസിൽ ചെന്ന് താമസിപ്പിച്ചപ്പോഴാണ് തന്റെ കുറവുകൾ മനസിലാക്കുന്നതെന്ന് അരിസ്റ്റോ സുരേഷ് പറയുന്നു. പരിമിതമായ ചുറ്റളവിൽ നിന്ന് എങ്ങനെ ജീവിക്കണമെന്ന് പരിശീലിച്ചത്, ജീവിതത്തിലെ പുതിയ പാഠങ്ങൾ മനസിലാക്കിയതെല്ലാം അവിടെ നിന്നുമാണ്. ഇതു കൂടാതെ നിരവധി പുതിയ സൗഹൃദങ്ങൾ ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

aristo-suresh-