ക്ഷേത്രങ്ങളിൽ നിവേദ്യം കഴിച്ച പ്രസാദം വാങ്ങണം എന്ന് നിർബന്ധമുണ്ടോ? എന്തുകൊണ്ടാണ് ചീട്ടാക്കിയാൽ നിവേദ്യം വാങ്ങണമെന്ന് ആചാര്യന്മാർ പറയുന്നത്? നിവേദ്യവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി സംശയങ്ങൾ ഭക്തർക്കുണ്ട്. ഇതിനെക്കുറിച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ സുഭാഷ് തന്ത്രി കൗമുദി ടിവിയിലൂടെ മറുപടി പറയുന്നു.
'ഏതൊരു ദേവീ ദേവ ക്ഷേത്രത്തിലും നിവേദ്യത്തിന് ചീട്ടാക്കിയാൽത്തന്നെ ആ നിവേദ്യം കഴിച്ച ഫലം നമുക്ക് ലഭിക്കും. ചീട്ടാക്കണം എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരു ലോക്കൽ ക്ഷേത്രത്തിൽ നമ്മൾ ചീട്ടാക്കിയാൽ അവിടെ ശാന്തിക്കാരൻ മാത്രമേയുള്ളുവെങ്കിൽ അദ്ദേഹം ചിലപ്പോൾ അത് ചെയ്തില്ലെന്ന് വരും. അതുകൊണ്ടാണ് പൂർവകാലങ്ങളിൽ ചെറിയ ചെറിയ ക്ഷേത്രങ്ങളിലൊക്കെ നിവേദ്യം ചീട്ടാക്കിയാൽ അത് വാങ്ങണമെന്ന് ആചാര്യന്മാർ പറയാൻ കാരണം'-അദ്ദേഹം പറഞ്ഞു.