നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോഡിയത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിഷ്ണു ഐശ്വര്യയെ മിന്നുചാർത്തി ജീവിതസഖിയാക്കി.
കലൂർ റെന ഓഡിറ്റോറിയത്തിൽവെച്ച് വൈകീട്ട് വിവാഹ സൽക്കാരം നടക്കും. നിരവധി പേരാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ ഒമ്പതിനായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയം.
എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിഷ്ണു സിനിമാ ലോകത്ത് കാലെടുത്തുവെച്ചത്. ശേഷം കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, നിത്യഹരിത നായകൻ,ഒരു യമണ്ടൻ പ്രേമകഥ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ വിഷ്ണുവിന് സാധിച്ചു.
കടപ്പാട്: മൂവിമാൻ ബ്രോഡ്കാസ്റ്റിംഗ്