-mouth-organ

തൊണ്ടയിൽ ഒരു മൗത്ത് ഓർഗൺ കുടുങ്ങിപോയാൽ എങ്ങനെയുണ്ടാവും. സംസാരിക്കുമ്പോഴെല്ലാം,​ ചിരിക്കുമ്പോഴുമെല്ലാം നല്ല താളാത്മകമായ സംഗീതം പുറത്ത് വന്നാലോ?​ കേൾക്കുമ്പോൾ തന്നെ അത്ഭുതമയി തോന്നുന്നില്ലേ. എങ്കിൽ തമാശയായി കരുതേണ്ട അങ്ങനെയൊരു അമളി പറ്റിയിരിക്കുകയാണ് കാനഡ സ്വദേശിയായ മോളി ബ്രെയ്ൻ എന്ന യുവതിക്ക്.

പെൺകുട്ടി തന്റെ മൗത് ഓർഗൺ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുന്ദരമായ സംഗീതം സഹോദരിയുമൊത്ത് ആസ്വദിക്കുന്നതിനിടയിൽ ഒന്നു രസം പിടിപ്പിക്കാനായി ബ്രെയ്ൻ മൗത് ഓർഗൺ മുഴുവനായി വായിലിട്ടു.എന്നാൽ വായിലിട്ട് കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ഉള്ളിലേക്ക് ഇട്ടതുപോലെ അത്ര എളുപ്പമല്ല പുറത്തേക്കെടുക്കാൻ. നിരവധി തവണ ശ്രമിച്ചിട്ടും പുറത്തേക്കെടുക്കാൻ കഴിയാതെ വന്നപ്പോൾ ഓർഗൺ വായ്ക്കുള്ളിൽ കുടുങ്ങിയെന്നു ബോധ്യമായി. '' ഐ ജസ്റ്റ് ഡിഡ് എ ബാഡ് തിങ്ക്'' എന്ന പാട്ടിനൊപ്പം മൗത് ഓർഗൺ വായിൽ കുടുങ്ങിയതിന്റെ വീഡിയോ ടിക് ടോക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് യുവതി.

വായനക്കിയാൽ പുറത്തേക്ക് വരുന്നത് സംഗീതമാണ്. ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. ശ്വാസം എടുത്താൽ പോലും ശബ്ദം പുറത്തേക്ക് വരും. മോളി ടിക്ടോക് ആരാധികയായിരുന്നതിനാൽ ഡോക്ടറുടെ അടുക്കലേക്ക് പോകും മുമ്പ് തന്റെ നിലവിലെ അവസ്ഥ വീഡിയോ എടുത്ത് സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കാമെന്ന് തീരുമാനിച്ചു. വായിൽ മൗത്ത് ഓർഗൺ കുടുങ്ങിയതും സംസാരിക്കുമ്പോൾ സംഗീതം പുറപ്പെടുവിക്കുന്നതും വീഡിയോയിൽ കാണാം.

വേദന കൂടിയപ്പോൾ ഡന്റിസ്റ്റിനെ സമീപിച്ചു. മോളിയുടെ വായ ഉപകരണങ്ങളുപയോഗിച്ച് കൂടുതൽ വലിച്ചു നീട്ടിയാണ് മൗത്ഓർഗൺ പുറത്തെടുത്തത്. എന്തായാലും ഭയവും ഒപ്പം രസകരവുമാണ് മോളിയുടെ വീ‌ഡിയോ.