തിരുവനന്തപുരം: ഒ.വി. വിജയന്റെ പ്രവാചകസ്വരത്തെക്കുറിച്ച് തപസ്യ കലാസാഹിത്യവേദി നടത്തിയ സെമിനാർ സാഹിത്യ വിമർശകനും തിരക്കഥാകൃത്തുമായ ഡോ. വി. രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഭാരതീയ വിചാരകേന്ദ്രം ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.പി. ബിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. കല്ലറ അജയൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്. ശ്രീജിത്ത് സ്വാഗതവും ഡോ. സുജാത നന്ദിയും പറഞ്ഞു.