തിരുവനന്തപുരം: നിരൂപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ.എസ്‌. ഗുപ്‌തൻനായരുടെ ജന്മശതാബ്‌ദി ആഘോഷം ആറിന് രാവിലെ 10ന് പി.എം.ജി ഐ.എം.ജി ഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്യും. കവി പ്രഭാവർമ അദ്ധ്യക്ഷനാകും. മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ,​ എസ്.പി. മഹാലിംഗേശ്വർ,​ ഡോ. എം.ജി. ശശിഭൂഷൺ,​ ഡോ. അജയപുരം ജ്യോതിഷ്‌കുമാർ,​ ഡോ. കായംകുളം യൂനുസ് എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന സ്‌മൃതി സദസിൽ ഡോ. ജോർജ് ഓണക്കൂർ,​ ഡോ. എം.ആർ. തമ്പാൻ, ഡോ. ടി. ജമാൽ മുഹമ്മദ്,​ പ്രൊഫ. വി. ലക്ഷ്മികുമാരി എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് വിമർശക സംഗമം. ബാലചന്ദ്രൻ വടക്കേടത്ത്,​ ഡോ. എം. ജമീലാബീഗം,​ ഡോ. പി.കെ. രാജശേഖരൻ,​ പ്രൊഫ. എം. കൃഷ്ണമൂർത്തി എന്നിവർ സംസാരിക്കും. സമാപന സമ്മേളനം വൈകിട്ട്‌ നാലിന്‌ മുൻ ചീഫ്‌ സെക്രട്ടറി കെ. ജയകുമാർ ഉദ്‌ഘാടനം ചെയ്യും. ഡോ. എൻ. അജിത് കുമാർ അദ്ധ്യക്ഷനാകും. എൻ.വി. ഹരികുമാർ,​ ജി. പത്മറാവു,​ എസ്.എ. അസീം,​ വി. പ്രസന്നമണി എന്നിവർ സംസാരിക്കും. സാഹിത്യകാരന്മാർക്ക്‌ ഗുപ്‌തൻനായർ അയച്ച കത്തുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്‌.