ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതു മൂലം ഡൽഹിയിലെ ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. പനിയും ശ്വസനസംബന്ധമായ പ്രശ്നങ്ങളുമാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
#UPDATE Delhi: Congress interim president Sonia Gandhi is admitted to the hospital for a routine check-up. https://t.co/VVQNj3i2FZ
— ANI (@ANI) February 2, 2020
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ട്. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് ഡൽഹിയിലെ ആശുപത്രിയിൽ സോണിയ അഡ്മിറ്റ് ചെയ്യപ്പെട്ടത്. കേന്ദ്ര ബജറ്റവതരണം നടന്ന ശനിയാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.