ന്യൂഡൽഹി: ദുബായിലും മറ്റും ഒരാൾ സമ്പാദിക്കുന്നതിന് നികുതി ചുമത്തില്ല, എന്നാൽ ഇന്ത്യയിലുള്ള സ്വത്തുക്കളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തുമെന്നും മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഗൾഫ് അടക്കം മറ്റ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുമെന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവർ അവിടെ സമ്പാദിക്കുന്നതിന് നികുതി ചുമത്തുമെന്നാണ് പ്രചാരണം. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ആശങ്ക മാറുന്നില്ല
പ്രവാസികളിൽ നല്ലൊരു പങ്കും ഇന്ത്യയിൽ നിക്ഷേപം നടത്തി വരുമാനം നേടുന്നവരായതിനാൽ പുതിയ ഭേദഗതി അവർക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.ഇന്ത്യയിലേയ്ക്കുള്ള പ്രവാസി നിക്ഷേപത്തെയും ഇത് ബാധിക്കും. ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ നികുതി രഹിത രാജ്യങ്ങളായതിനാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പുതിയ ഭേദഗതി തിരിച്ചടിയാണ്.