ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ അഞ്ചാം നമ്പർ ഗെയിറ്റിന് സമീപം വെടിവെയ്‌പ്പ്. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. അക്രമികൾ ഓടി രക്ഷപ്പെട്ടു. അതേസമയം, ആക്രമണത്തിൽ ആർക്കും പരിക്കില്ല.
ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ നാല് ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വെടിവെയ്പാണ് ഇത്. ക്യാമ്പസിന് മുന്നിൽ ഉണ്ടായ വെടിവെയ്‌പിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.
Two unidentified persons opened fire at Gate No 5 of Jamia Millia Islamia University on Sunday night; no one was injured: Jamia Coordination Committee
— Press Trust of India (@PTI_News) February 2, 2020
രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെയ്പുണ്ടായിരുന്നു. അന്ന് ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ശനിയാഴ്ച വൈകീട്ട് ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്ത് വെടിവെയ്പുണ്ടായിരുന്നു.