mahatma-gandhi-drama

ബംഗളൂരു: മഹാത്മാഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ത് കുമാർ ഹെഗ്ഡെ. മഹാത്മാ ഗാന്ധിയുടെ നിരാഹാര സമരം ഒരു നാടകമായിരുന്നെന്ന് ബംഗളൂരുവിൽ നടന്ന ഒരു പൊതു പരിപാടിയിൽവെച്ച് അദ്ദേഹം പറഞ്ഞു.

'ഈ നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന ആരെയും പൊലീസുകാർ ഒരു തവണ പോലും മർദ്ദിച്ചിട്ടില്ല. അവരുടെ സ്വാതന്ത്ര്യസമരം യഥാർത്ഥ പോരാട്ടമായിരുന്നില്ല. ആതൊരു വലിയ നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അനുമതിയോട് കൂടിയ നാടകം'-അദ്ദേഹം പറഞ്ഞു

'സത്യാഗ്രഹ സമരം മൂലമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ആളുകൾ പറയുന്നു. അത് ശരിയല്ല. സത്യാഗ്രഹം കാരണം ബ്രിട്ടീഷുകാർ രാജ്യം വിട്ടിട്ടില്ല. നിരാശയിൽ നിന്നാണ് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം നൽകിയത്. ചരിത്രം വായിക്കുമ്പോൾ എന്റെ രക്തം തിളച്ചുമറിയുന്നു. അത്തരക്കാർ നമ്മുടെ രാജ്യത്ത് മഹാത്മാവാകുന്നു'-ആനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.