മലയാള സിനിമയിലും തമിഴിലുമായി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ബാല. തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. കഥാപാത്രങ്ങളെ തന്റേതായ ശെെലിയിൽ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചിരുന്നു. സിനിമയിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് വിശേഷങ്ങൾ പങ്കുവയ്ക്കാറ്. ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കൗമുദി ടി.വി "താരപ്പകിട്ടി"ലൂടെയാണ് ബാല മനസുതുറന്നത്.
"സത്യമായിട്ട് പറയുകയാണെങ്കിൽ ഫാഷന്റെ കാര്യത്തിൽ ഞാൻ അത്രയുമൊന്നും അപ്ഡേറ്റ് ചെയ്യാറില്ല. എന്നെ വീട്ടിൽ വന്ന് കണ്ടാൽ അത് മനസിലാകും. ഞങ്ങൾ തമിഴ് നാട്ടിൽ ലുങ്കിയിടും. മറ്റ് സ്റ്റാർസ് വീട്ടിൽ പോലും നല്ല ഷോട്സും ട്രാക്സുമാണ് ഇടുന്നത്. നല്ല കാര്യമാണ്. പക്ഷെ, എന്നെ കുറേപേർ ചീത്ത പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിൽ വന്ന് നോക്കിയാൽ ശരിക്കും പറഞ്ഞാൽ തോട്ടക്കാരനെപോലെയിരിക്കും.
എനിക്കത് കംഫേർട്ടബിൾ ആണ്. കയ്യിലുള്ള മോതിരവും മാലയുമൊക്കെ ധരിച്ചത് എന്നെ നിർബന്ധിച്ച് എന്റെ സ്റ്റാഫ്സ് പറഞ്ഞിട്ടാണ്. കേരളത്തിലെ എന്റെ സ്റ്റാഫ്സ്, സുഹൃത്തുക്കൾ ഏറ്റവും വലിയ ബന്ധുക്കളാണ്. ഈ മോതിരം ഇട്ടേ പറ്റൂ കാമറയിൽ വരുമ്പോൾ ഇങ്ങനെയൊക്കെ കാണിക്കണം എന്നവർ പറയും"-ബാല പറയുന്നു.