വിനയ് ഫോർട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നടൻ അരുൺ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ആനന്ദ'മാണ് അരുണിനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. 'തരംഗം', 'ജെല്ലിക്കെട്ട്' എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. വിനയ് ഫോർട്ട് പങ്കുവെച്ച ചിത്രം കണ്ട് ആദ്യം ആരാധകർ ഒന്ന് അമ്പരന്നു. പിന്നെ എല്ലാവരും വധുവിനും വരനും ആശംസയറിയിച്ചു.
എന്നാൽ സേവ് ദി ഡേറ്റ് ചിത്രത്തിൽ ഒരു ട്വിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ട്വിസ്റ്റ് എന്താണെന്ന് അരുൺ തന്നെ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ഈ മാസം 21ന് നടക്കുന്നത് അരുണിന്റെയും ശാന്തിയുടെയും വിവാഹമല്ല, ഇരുവരും ഒന്നിച്ചഭിനയിച്ച പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയുടെ റിലീസാണ്